ഇസ്രായേലിനെതിരെ ആക്രമണത്തിന് ശേഷം രൂക്ഷ പ്രതികരണവുമായി ഹമാസ് തലവന്‍ ഇസ്മാഈന്‍ ഹനിയ. അല്‍ അഖ്സ മസ്ജിദിന്റെ കാര്യത്തില്‍ തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവര്‍ ചെവിക്കൊണ്ടില്ലെന്ന് ഇസ്മാഈന്‍ ഹനിയ പറഞ്ഞു.
അല്‍ അഖ്സ മസ്ജിദില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളുടെ നേരിട്ടുള്ള പ്രതികരണമാണ് ഓപറേഷന് അല്‍ അഖ്സ ഫ്ലഡ്. ഗസ്സയില്‍ തുടങ്ങി വെസ്റ്റ് ബാങ്കിലേക്കും ജറുസലേമിലേക്കും ഓപറേഷന് അല്‍ അഖ്സ ഫ്ലഡ് വ്യാപിപ്പിക്കുമെന്നും ഹനിയ പ്രതികരിച്ചു.
ഇസ്രായേല്‍ ഭരണകൂടം അല്‍ അഖ്സ ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നുവെന്ന വ്യക്തമായ വിവരം ഹമാസിന്റെ പക്കലുണ്ട്. ഇസ്ലാമിക പുണ്യഭൂമിയെ അപമാനിക്കുന്നത് ഹമാസ് നോക്കിനില്‍ക്കില്ലെന്ന് ഹനിയ മുന്നറിയിപ്പ് നല്കി.
ഫലസ്തീന് മികച്ച വിജയത്തിന്റെ വക്കിലാണ്. സുവ്യക്തമായ കീഴടക്കലിലാണ് ഗസ്സ മുന്നണി. നമ്മുടെ ഫലസ്തീന് ഭൂമിയെയും അധിനിവേശ ജയിലുകളില്‍ കഴിയുന്ന നമ്മുടെ തടവുകാരെയും മോചിപ്പിക്കാനുള്ള ഇന്‍തിഫാദകളും വിപ്ലവ പോരാട്ടങ്ങളും പൂര്‍ത്തിയാകണമെന്നും ഹനിയ കൂട്ടിച്ചേര്‍ത്തു.