X

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. മനുഷ്യാവാകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് അല്‍തമാസ് കബീര്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നു. പ്രശാന്ത് ഭൂഷണ്‍
നിലവില്‍ ബംഗ്ലാദേശിന്റെ ഭാഗമായ ഫരീദാപൂര്‍ ജില്ലയിലെ ബംഗാളി മുസ്‌ലിം കുടുംബത്തില്‍ 1948ലാണ് ജനനം. ബംഗാളില്‍ അജോയ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയില്‍ അംഗമായിരുന്ന ജഹാംഗീര്‍ കബീറാണ് പിതാവ്.


കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍എല്‍ബിയും എംഎയും നേടിയ അല്‍തമാസ് കബീര്‍ 1973ല്‍ കൊല്‍ക്കത്ത ജില്ലാ കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1990 ആഗസ്ത് ആറിന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. പിന്നീട് 2005ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായ കബീര്‍ 2005ല്‍ ജാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസായി. 2012 സെപ്തംബറിലാണ് സുപ്രീംകോടതി ജഡ്ജിയാകുന്നത്. 2013 ജൂലൈ എട്ടിന് വിരമിച്ചു.

സുപ്രധാനമായ നിരവധി വിധി പ്രസ്താവങ്ങള്‍ നടത്തിയ വ്യക്തിയാണ് അല്‍തമാസ് കബീര്‍. കരുതല്‍ തടങ്കലുമായി ബന്ധപ്പെട്ട് നിര്‍ണായക വിധി പുറപ്പെടുവിച്ചത് അദ്ദേഹമായിരുന്നു. വിചാരണ കൂടാതെ ഒരു വ്യക്തിയെ തടവില്‍ വെക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന് അദ്ദേഹം വിധിച്ചു. കേരള തീരാതിര്‍ത്തിയില്‍ രണ്ടു മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികരുടെ കേസും പരിഗണിച്ചിരുന്നത് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു. കൂടാതെ ജുഡീഷ്യറിയിലെ അഴിമതിയെകുറിച്ച് സംസാരിച്ച അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസും അല്‍തമാസ് കബീറാണ് പരിഗണിച്ചിരുന്നത്.

chandrika: