X
    Categories: indiaNews

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് എല്ലാ കേസുകളും സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുബൈറിനെതിരെ യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും ഡല്‍ഹി പോലീസിന് കൈമാറാനും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

വൈകിട്ട് ആറുമണിയോടെ തീഹാര്‍ ജയിലില്‍ നിന്നും സുബൈര്‍ മോചിതനാകും. സുബൈറിന് എതിരായ കേസുകള്‍ അന്വേഷിക്കുന്നതിന് യുപി പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കോടതി പിരിച്ചുവിട്ടു.

സുബൈറിനെ എതിരെ കൂടുതല്‍ നടപടി എടുക്കുന്നതില്‍ നിന്ന് ഉത്തര്‍പ്രദേശ് പോലീസിനെ സുപ്രീംകോടതി നേരത്തെ വിലക്കിയിരുന്നു. ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടി മുഹമ്മദ് സുബൈറിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ ഉള്ളടക്കം ഏറെക്കുറെ സമാനമാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

Chandrika Web: