X
    Categories: CultureNewsViews

കശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹത്തിന് സമീപം സെല്‍ഫിയെടുത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

വയനാട്: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ രക്തസാക്ഷിയായ സി.ആര്‍.പി.എഫ് ജവാന്‍ വി.വി വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്ന് സെല്‍ഫിയെടുത്ത കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നടപടി വിവാദത്തില്‍. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ രൂക്ഷമായ വിമര്‍ശനമാണ് മന്ത്രിക്കെതിരെ ഉയരുന്നത്.

വസന്തകുമാറിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളാണ് വസതിയിലെത്തിയത്. വസന്തകുമാറിന്റെ ഭാര്യയും മക്കളും അമ്മയും താമസിക്കുന്ന ലക്കിടിയിലെ വസതിയിലാണ് മൃതദേഹം ആദ്യമെത്തിച്ചത്. ഉച്ചക്ക് 2.15 ഓടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. ഇവിടെവെച്ച് സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രിമാര്‍ അടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രയില്‍ നിരവധി ഇടങ്ങളില്‍ വെച്ച് നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: