X

ലൈംഗിക ആരോപണത്തിനൊപ്പം സി.പി.എം നേതാവിന് സാമ്പത്തിക ആരോപണവും; കോട്ടയില്‍ രാജുവിനെതിരെ നടപടിക്കൊരുങ്ങുമോ സി.പി.എം?

കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.എമ്മിന്റെ അടിയന്തര ഏരിയ കമ്മിറ്റി യോഗം ഇന്ന്. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ കോട്ടയില്‍ രാജുവിനെ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുത്തേക്കും. ഉയര്‍ന്ന ആരോപങ്ങള്‍ ഗൗരവമുള്ളതെന്ന് സി.പി.എം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു.

ലൈംഗിക ആരോപണത്തിനൊപ്പം സാമ്പത്തിക ആരോപണവും ഉയര്‍ന്ന സാഹചര്യത്തില്‍ ഇനിയും പ്രതിരോധം സാധ്യമല്ലെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. എന്നാല്‍ പാര്‍ട്ടിയ്ക്ക് ഉള്ളിലെ വിഭാഗീയതയാണ് തനിക്ക് എതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് കോട്ടയില്‍ രാജുവിന്റെ വാദം.

ഉപതെരഞ്ഞെടുപ്പ് അടക്കം നടക്കുന്ന സാഹചര്യത്തില്‍ വേഗത്തില്‍ വിവാദം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശവും സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാനെതിരായ സാമ്പത്തിക- ലൈംഗിക ആരോപണങ്ങള്‍ സംബന്ധിച്ച വാര്‍ത്ത പുറത്തായതോടെയാണ് സി.പി.എം നേതാവിനെ കുറിച്ച് പുറം ലോകം അറിയുന്നത്. കോട്ടയില്‍ രാജുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളും പ്രതിഷേധം ശക്തമാക്കുന്നുണ്ട്.

webdesk13: