X

‘ലാലുവിനെ കുടുക്കാന്‍ അസ്താനയും സുശീല്‍ മോദിയും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപ്പെട്ടു’; വെളിപ്പെടുത്തലുമായി അലോക് വര്‍മ

ന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കുടുക്കാന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും പ്രധാനമന്ത്രിയുടെ ഓഫീസും ബിജെപി നേതാവ് സുശീല്‍ മോദിയും ശ്രമിച്ചതായി വെളിപ്പെടുത്തലുമായി അലോക് വര്‍മ.

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഐ.ആര്‍.സി.ടി.സി കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിനെ കുടുക്കാനായി ഇവര്‍ പദ്ധതി തയാറാക്കിയെന്ന് അലോക് വര്‍മ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.ആര്‍.ടി.സി അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് ചില പ്രത്യേക ചോദ്യങ്ങളാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ചോദിച്ചത്.

കേസില്‍ രാഷ്ട്രീയമാനമുണ്ടെന്നായിരുന്നു അലോക് വര്‍മയുടെ മറുപടി. കേസിന്റെ രാഷ്ട്രീയ സെന്‍സിറ്റിവിറ്റിയും ബിഹാറില്‍ അതുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും മാനിച്ച് അതീവ ശ്രദ്ധയോടെ കേസിന്റെ തുടര്‍നടപടികളുമായി മുന്നോട്ടുപോകണമെന്നുള്ളതായിരുന്നു തന്റെ നിലപാടെന്ന് വര്‍മ പറഞ്ഞു.

chandrika: