X

സി.ബി.ഐ ഡയറക്ടറായി അലോക് വര്‍മ്മ ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്ക് പിന്നാലെ സി.ബി.ഐ ഡയറക്ടറായി അലോക് വര്‍മ്മ ചുമതലയേറ്റു. ഇന്ന് രാവിലെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്.

സി.ബി.ഐ ഡയറക്ടറുടെ ചുമതല ലഭിച്ചെങ്കിലും നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അലോക് വര്‍മ്മക്ക് കോടതി അധികാരം നല്‍കിയിട്ടില്ല. അലോക് വര്‍മ്മക്കെതിരെയുള്ള പരാതികള്‍ സെലക്ഷന്‍ കമ്മിറ്റി പരിശോധിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ഇന്ന് രാത്രി കമ്മിറ്റി യോഗം ചേരും.

ജസ്റ്റിസ് എ.കെ സിക്രിയെ ചീഫ് ജസ്റ്റിസ് പ്രതിനിധിയായി നിയോഗിച്ചു. അലോക് വര്‍മ്മയുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാകണമെന്നത് സംബന്ധിച്ചും കമ്മിറ്റി തീരുമാനമെടുക്കും. ഈ മാസം 31 വരെയാണ് അലോക് വര്‍മ്മയുടെ കാലാവധി.

chandrika: