ഹൈദരാബാദ്: നടന് അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്ത് തെലങ്കാന പൊലീസ്. താരത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം തെലങ്കാന ഹൈക്കോടതി പരിഗണിക്കും.
പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലുവിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് സ്വദേശിനി രേവതി (39)യാണ് മരിച്ചത്. ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് താരത്തിനെ അറസ്റ്റ് ചെയതത്.
ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലേക്ക് അല്ലു അര്ജുന് ഷോ കാണാന്‍ എത്തിയിരുന്നു. ഇതിനിടെ ആരാധകര്‍ തമ്മിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതിയും മകന് ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.