വാഷിങ്ടണ്‍: സിംബാബ്‌വെ, സാംബിയ എന്നീ രാജ്യങ്ങളില്‍നിന്ന്് ആനക്കൊമ്പുകളും മറ്റും ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യു.എസ് നീക്കുന്നു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഏര്‍പ്പെടുത്തിയ വിലക്കാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം റദ്ദാക്കുന്നത്. വംശനാശം നേരിടുന്ന ആനകളെ കൊന്ന് കൊമ്പുകളും മറ്റും ഇറക്കുമതി ചെയ്യാന്‍ പ്രോത്സാഹനം നല്‍കുന്ന തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.