X

ബി.ജെ.പിയുമായുള്ള സഖ്യം പുനഃപരിശോധിക്കണം; നിതീഷ് കുമാറിന് മുന്നില്‍ ആവശ്യവുമായി ജെ.ഡി.യുവിന്റെ ജമ്മു കശ്മീര്‍ യൂണിറ്റ്

കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരുമായുള്ള സഖ്യം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ജെ.ഡി.യുവിന്റെ ജമ്മു കശ്മീര്‍ യൂണിറ്റ്. വിഷയം ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഇവര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീരിലെ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തങ്ങളെ എത്തിച്ചതെന്ന് ജെ.ഡി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി വിവേക് ബാലി പറഞ്ഞു. കശ്മീരിലെ ഇസ്ലാമിക പണ്ഡിതന്മാരെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാന്‍ ജെ.ഡി.യു ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ബി.ജെ.പി ഈ ശ്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരുമായി നടന്ന സര്‍വകക്ഷി യോ?ഗത്തില്‍ ബിഹാറിന് പ്രത്യേക പദവി നല്‍കാന്‍ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് വിവരം എക്‌സില്‍ പങ്കുവെച്ചത്. ബിഹാര്‍, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് യോഗത്തില്‍ പ്രത്യേക പദവി ആവശ്യപ്പെട്ടത്. പ്രത്യേക പദവി നല്‍കില്ലെങ്കില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് നല്‍കണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം.

webdesk13: