X

പൊറോട്ട കഴിച്ച് അലര്‍ജി; ഇടുക്കിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

ഇടുക്കിയില്‍ ഭക്ഷണ അലര്‍ജിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. വാഴത്തോപ്പ് താനിക്കണ്ടം വെള്ളിയെത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍ മരിയ(16) ആണ് മരിച്ചത്. മൈദ, ഗോതമ്പ് എന്നിവ കുട്ടിക്ക് അലര്‍ജിക്ക് കാരണമാകാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

അലര്‍ജി ഭേദപ്പെട്ടെന്ന് തോന്നിയതിനെ തുടര്‍ന്ന് പൊറാട്ട കഴിച്ചതാണ് മരണത്തിന് കാരണമായത്. മൈദ,ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ കഴിച്ച് മുന്‍പ് കുട്ടി രോഗബാധിതയാവുകയും ചെയ്തിരുന്നു. അന്നേ സമയം ചികിത്സ തേടി രോഗം ഭേദപ്പെട്ടിരുന്നു. രോഗം ഭേദപ്പെട്ടുവെന്ന് തോന്നി തുടങ്ങിയ ശേഷം ഈയിടെ ഇത്തരം ഭക്ഷണങ്ങള്‍ വീണ്ടും കഴിക്കാന്‍ തുടങ്ങിയതായാണ് വിവരം. കഴിഞ്ഞദിവസം വൈകിട്ട് പൊറാട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്നാണ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

webdesk11: