സ്‌കൂട്ടറിന്റെ ഇന്റിക്കേറ്റര്‍ ഇല വീണ് മറഞ്ഞതിന് പിഴ ഈടാക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ പിന്‍വശത്തെ രജിസ്‌ട്രേഷന്‍ മാര്‍ക്ക് കാണാനാവാത്ത വിധം മായ്ഞ്ഞുപോയതിനാണ് പിഴ ഈടാക്കിയതെന്നാണ് വിശദീകരണം.
ഏതെങ്കിലും അടയാളം കാണാനാവാതെ മാഞ്ഞുപോയതിനുള്ള പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് 250 രൂപ പിഴ ഈടാക്കിയത്. രജിസ്‌ട്രേഷന്‍ മാര്‍ക്ക് വ്യക്തമല്ലെന്ന് നോട്ടീസില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.