കക്കാടംപൊയില്‍: പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന്റെ ഫോട്ടോയെടുത്തതിന് വിനോദ സഞ്ചാരികള്‍ക്ക് ക്രൂരമര്‍ദനം. സി.പി.എം സ്വതന്ത്ര എംഎല്‍എ പി.വി. അന്‍വറിന്റെ കക്കാടാംപൊയിലിലെ പിവിആര്‍ എന്റര്‍ടെയ്ന്‍മെന്റ് നാച്ചുറല്‍ പാര്‍ക്കിനു മുന്നില്‍ വെച്ചാണ് യുവാക്കള്‍ക്കു മര്‍ദ്ദനമേറ്റത്്. പാര്‍ക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണു മര്‍ദ്ദനം. നാട്ടുകാരും പൊലീസും ചേര്‍ന്നു മര്‍ദ്ദിച്ചെന്നാണ് ആക്ഷേപം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ നാലു യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചതു കക്കാടംപൊയിലിലെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന റിപ്പോര്‍ട്ടു പുറത്തുവന്നിരുന്നു. പാര്‍ക്ക് നിര്‍മാണം അനധികൃതമാണെന്ന ആക്ഷേപം ഉയര്‍ന്നതോടെ സംഭവം നിയമസഭയില്‍ പോലും ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് പി.വി. അന്‍വര്‍ എംഎല്‍എ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണു പാര്‍ക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ചു യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച പുതിയ സംഭവവികാസം.
അപകട സാധ്യത ഏറെയുള്ള പ്രദേശമെന്നു ദുരന്ത നിവാരണ വകുപ്പ് രേഖപ്പെടുത്തിയ മേഖലകളിലൊന്നാണു കക്കാടംപൊയില്‍. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ അത്തരം പ്രദേശങ്ങളില്‍ മഴക്കുഴി പോലും പാടില്ലെന്ന നിര്‍ദേശം ലംഘിച്ചാണു മലകളുടെ വശങ്ങള്‍ ഇടിച്ചു പാര്‍ക്ക് നിര്‍മിച്ചത്