X
    Categories: indiaNews

യു.പിയില്‍ മസ്ജിദുകളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യുന്നതായി ആരോപണം

ലക്‌നൗ: യു.പിയില്‍ റംസാന് മുന്നോടിയായി പ്രാദേശിക ഭരണ കൂടങ്ങള്‍ മസ്ജിദുകളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യുന്നു. മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നിര്‍ബന്ധപൂര്‍വം നീക്കം ചെയ്യുകയാണെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആരോപിച്ചു.

നിരവധി പരാതികളാണ് ഇത്തരത്തില്‍ ലഭിക്കുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ അഷ്ഫാഖ് സെയ്ഫി പറഞ്ഞു. പള്ളികളിലെ ലൗഡ്‌സ്പീക്കറുകള്‍ അലഹാബാദ് ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിയമപ്രകാരം സ്ഥാപിച്ച ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യരുതെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. മുസ്്‌ലിംകള്‍ക്ക് സുരക്ഷയും സൗഹാര്‍ദ്ദവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

2017 ഡിസംബറില്‍ ശബ്ദ മലിനീകരണം ഒഴിവാക്കുന്നതിനായി അനധികൃത ലൗഡ്‌സ്പീക്കറുകള്‍ നീക്കണമെന്ന് യു.പി സര്‍ക്കാറിനോട് അലഹാബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് യു.പിയില്‍ പള്ളികളിലെ ലൗഡ്‌സ്പീക്കറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

webdesk11: