X
    Categories: CultureNewsViews

വോട്ടിങ് മെഷീന്‍ അട്ടിമറി: പരാതിക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് ടീക്കാറാം മീണ

തിരുവനന്തപുരം: വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിക്കണമെന്നും അല്ലെങ്കില്‍ കേസെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. പരാതികള്‍ പ്രിസൈഡിങ് ഓഫീസര്‍ എഴുതി വാങ്ങണമെന്നും പരാതി തെളിയിക്കാനായില്ലെങ്കില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ടീക്കാറാം മീണയുടെ നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരാതിക്കാര്‍ തന്നെ സാങ്കേതിക പ്രശ്‌നം തെളിയിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരത്ത് പോളിങ് ബൂത്തില്‍ വോട്ട് ചിഹ്നം മാറി പതിയുന്നുവെന്ന് പരാതിപ്പെട്ട വോട്ടര്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ എബിനെതിരെയാണ് കേസെടുത്തത്. ടെസ്റ്റ് വോട്ടില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഉദ്യോഗസ്ഥരുടേയും പോളിങ് ഏജന്റുമാരുടേയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: