ക്ലാസില്‍ വച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മുഖത്ത് അധ്യാപിക അടിച്ചതായി പരാതി. ഇടുക്കി വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലാണ് സംഭവം.
കഴിഞ്ഞദിവസം രാവിലെയോടെയാണ് സംഭവം. ടീച്ചര്‍ ക്ലാസില്‍ ഇല്ലാതിരുന്നതിനാല്‍ കുട്ടികള്‍ ചിലര്‍ ഡസ്‌കില്‍ കൊട്ടി ശബ്ദമുണ്ടാക്കി. ഈ സമയം അതുവഴി എത്തിയ ജൂലിയേറ്റ് എന്ന അധ്യാപക ഡെസ്‌കില്‍ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കാരണത്തടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വൈകിട്ട് വീട്ടിലെത്തിയതോടെ കുട്ടി വീട്ടുകാരോട് കാര്യം പറയുകയും ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി വിവരം ശേഖരിച്ച് വണ്ടിപ്പെരിയാര്‍ പൊലീസിനെ അറിയിച്ചു.