X

പള്ളി പണിതതില്‍ ക്രമക്കേടെന്ന് ആരോപണം; ചേരി തിരിഞ്ഞ് തര്‍ക്കം, വാക്കേറ്റം ഓടുവില്‍ കയ്യാങ്കളി

ആലപ്പുഴ: ചെങ്ങന്നൂര്‍ തോനയ്ക്കാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംഘര്‍ഷം. പള്ളി പുതുക്കി പണിതതില്‍ ക്രമേക്കേട് എന്നാരോപിച്ചാണ് 2 വിഭാഗക്കാര്‍ തമ്മില്‍തല്ലിയത്. സംഘര്‍ഷം രൂക്ഷമായതോടെ ചെങ്ങന്നൂര്‍ പൊലീസ് ഇടപെട്ടു. ഇന്നലെ വൈകിട്ടാണ് ചെങ്ങന്നൂര്‍ തോനക്കാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംഘര്‍ഷം ഉണ്ടായത്. പള്ളി അടുത്തിടെ പുതുക്കി പണിതിരുന്നു. ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുറെനാളുകളായി തര്‍ക്കം നിലവിലുണ്ട്. നിലവിലുള്ള ഭരണ സമിതി ക്രമക്കേട് കാട്ടിയെന്ന ആരോപണം മറുവിഭാഗം ഉന്നയിച്ച് വരികയായിരുന്നു.

ഇതിനിടെയാണ് ഇന്നലെ വൈകിട്ട് പള്ളിയില്‍ പൊതുയോ?ഗം ചേര്‍ന്നത്. ഈ യോഗത്തില്‍വെച്ച് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ഈ കണക്കിനെ ഒരു വിഭാഗം എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് തര്‍ക്കവും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. അരമണിക്കൂറോളം സംഘര്‍ഷം നീണ്ടുനിന്നു. പള്ളി ഹാളില്‍ നിന്ന് പുറത്തേക്കും സംഘര്‍ഷം നീണ്ടു. പള്ളിയിലുണ്ടായിരുന്നവര്‍ തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. പൊലീസ് ഇടപെട്ടാണ് രം?ഗം ശാന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി ഇരു വിഭാഗത്തെയും വിളിപ്പിച്ചിട്ടുണ്ടെന്ന് ചെങ്ങന്നൂര്‍ പൊലീസ് വ്യക്തമാക്കി.

 

webdesk13: