X

സുധാകരനെതിരെ പരാതിപ്പെട്ട പ്രശാന്ത് ബാബുവിനെതിരെ ആരോപണം; സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് സത്രീ

കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വിജിലന്‍സ് പരാതി നല്‍കിയ പ്രശാന്ത് ബാബുവിനെതിരെ ആരോപണവുമായി സ്ത്രീ. കണ്ണൂരിലെ ഒരു സ്‌കൂളില്‍ അധ്യാപകയുടെ ജോലിക്കായി 15 ലക്ഷം രൂപ പ്രശാന്ത് ബാബുവിന് നല്‍കിയെന്നും എന്നാല്‍ ജോലി ലഭിച്ചില്ല എന്നുമാണ് സത്യാവതി എന്ന സ്ത്രീ ആരോപിക്കുന്നത്. മകള്‍ക്ക് ജോലി ലഭിക്കുന്നതിന് വേണ്ടിയാണ് പണം നല്‍കിയതെന്ന് യുവതി പറയുന്നു.

2021ല്‍ സുധാകരനെതിരെ പ്രശാന്ത് ബാബു നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടയാണ് സ്ത്രീയുടെ ആരോപണം പുറത്തുവരുന്നത്.സുധാകരന്റെ മുന്‍ ഡ്രൈവറും നഗരസഭ കൗണ്‍സിലറുമായിരുന്നു പ്രശാന്ത് ബാബു.

 

webdesk11: