X

എം.ജിക്കു പുറമെ കേരളയിലും ജലീലിന്റെ കൈകടത്ത്; വീണ്ടും വെട്ടിലായി മന്ത്രി

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഇടപെടലുണ്ടായെന്ന് റിപ്പോര്‍ട്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടതായാണ് പ്രതിപക്ഷ ആരോപണം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും കേരള സര്‍വകലാശാലയുടെ പരീക്ഷാ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ഇടപെടല്‍ നടത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ പെട്ടിരിക്കുന്ന കെ.ടി ജലീലിന് വീണ്ടും ഇരുട്ടടിയാവുകയാണ് പുതിയ ആരോപണം.

കേരള സര്‍വകലാശാലയുടെ തിരുവനന്തപുരത്തും കൊല്ലത്തുമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി മന്ത്രിയുടെ പ്രൈവറ്റ്, അഡീഷണല്‍ സെക്രട്ടറിമാര്‍ കൈകടത്തല്‍ നടത്തിയെന്നാണ് പ്രതിപക്ഷം പറയുന്നത്. വളരെ രഹസ്യ സ്വഭാവത്തോടെ നടക്കുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ ഇവരെത്തിയതില്‍ ദുരൂഹതയുണ്ടെന്നും പറയുന്നു.

സര്‍വകലാശാല വൈസ്ചാന്‍സലറെയും സിന്‍ഡിക്കേറ്റംഗങ്ങളെയും വിളിച്ച് യോഗം ചേരുകയും പരീക്ഷകളില്‍ ഇടപെടുകയും ചെയ്യുന്നുണ്ട്. എന്തിനാണ് ഇവരുടെ ഇടപെടല്‍ എന്നത് അന്വേഷിക്കണം. കേരള സര്‍വകലാശാലയിലെ സി.സി.ടി.വി പരിശോധിച്ചാല്‍ തെളിവ് ലഭിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

web desk 1: