ഉത്തര്‍ പ്രദേശ് സിവില്‍ കോര്‍ട്ട് സ്റ്റാഫ് സെന്‍ഡ്രലൈസ്ഡ് റിക്രൂട്ട്മെന്റിന് കീഴില്‍ അലഹബാദ് ഹൈക്കോടതിയില്‍ ഗ്രൂപ്പ് സി, ഡി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3495 ഒഴിവുകളിലേക്ക് ഡിസംബര്‍ ആറ് മുതല്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വിവിധ തസ്തികകളിലേക്കാണ് വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതയിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തിക/യോഗ്യത ചുവടെ.
സ്റ്റെനോഗ്രഫര്‍ ഗ്രേഡ് III: ബിരുദം, സ്റ്റെനോഗ്രഫിയില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്, DOEACC സൊസൈറ്റിയില്‍ നിന്നുമുള്ള ഇഇഇ സര്‍ട്ടിഫിക്കറ്റ്.
ജൂനിയര്‍ അസിസ്റ്റന്റ്, പെയ്ഡ് അപ്രന്റിസ്: ഇന്റര്‍മീഡിയറ്റ്, DOEACC സൊസൈറ്റിയില്‍ നിന്നുമുള്ള ഇഇഇ സര്‍ട്ടിഫിക്കറ്റ്, ഹിന്ദി/ഇംഗ്ലിഷ് ടൈപ്പ്‌റൈറ്റിങ്ങില്‍ മിനിറ്റില്‍ 25/30 വാക്കു വേഗം(കംപ്യൂട്ടര്‍).
ഡ്രൈവര്‍ ഗ്രേഡ് IV: ഹൈസ്‌കൂള്‍, ഫോര്‍ വീലര്‍ ഡ്രൈവിങ് ലൈസന്‍സ്.
ട്യൂബ് വെല്‍ ഓപ്പറേറ്റര്‍ കം ഇലക്ട്രീഷ്യന്‍: ജൂനിയര്‍ ഹൈസ്‌കൂള്‍, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്(ഐടിഐ).
പ്രോസസ് സര്‍വര്‍: ഹൈസ്‌കൂള്‍ ജയം.
ഓര്‍ഡേര്‍ലി/പ്യൂണ്‍/ഓഫിസ് പ്യൂണ്‍/ഫറാഷ്: ജൂനിയര്‍ ഹൈസ്‌കൂള്‍.
ചൗക്കിദാര്‍/വാട്ടര്‍മാന്‍/സ്വീപ്പര്‍/മാലി/കൂലി/ബിസ്തി/ലിഫ്റ്റ്മാന്‍: ജൂനിയര്‍ ഹൈസ്‌കൂള്‍.
സ്വീപ്പര്‍ കം ഫറാഷ്: ആറാം ക്ലാസ്.
ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. ഓരോന്നിനും വെവ്വേറെ അപേക്ഷയും പ്രത്യേകം അപേക്ഷ ഫീസ് നല്‍കണം.
എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റും മറ്റുളളവര്‍ക്ക് കമ്പ്യൂട്ടര്‍ ടൈപ്പ് പരീക്ഷയും, സ്റ്റെനോഗ്രാഫി ടെസ്റ്റും ഉണ്ടായിരിക്കും.
അപേക്ഷാഫീസ്: സ്റ്റെനോഗ്രഫര്‍, ജൂനിയര്‍ അസിസ്റ്റന്റ്, പെയ്ഡ് അപ്രന്റിസ്: 500 രൂപ. എസ്സി/എസ്ടിക്കാര്‍ക്ക് (ഉത്തര്‍ പ്രദേശ്) 400 രൂപ. മറ്റു തസ്തികകള്‍ക്ക്: 400 രൂപ. എസ്സി/എസ്ടിക്കാര്‍ക്ക് (ഉത്തര്‍ പ്രദേശ്) 300 രൂപ. പ്രായപരിധി: 18- 40 വയസ് (സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്).
വിശദവിവരങ്ങള്‍ക്ക്: www.allahabadhighcourt.in