X

ഗ്യാൻവാപി പള്ളിയിലെ പൂജയ്ക്ക് സ്റ്റേ നൽകാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നല്‍കിയ വിധി സ്റ്റേ നല്‍കാന്‍ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ യു.പി സര്‍ക്കാരിന് നിര്‍ദ്ദേശം. ആറാം തിയ്യതി പുതുക്കിയ ഹരജി സമര്‍പ്പിക്കാന്‍ ഹരജിക്കാരായ പള്ളി അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

പൂജക്ക് അനുമതി നല്‍കിയുള്ള കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകം ‘വ്യാസ് കാ തെഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയില്‍ പൂജയും പ്രസാദ വിതരണവും ആരംഭിച്ചിരുന്നു.

1993ല്‍ അടച്ചുപൂട്ടി മുദ്രവെച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചക്കകം തുറന്നുകൊടുത്ത് പൂജക്ക് സൗകര്യങ്ങളൊരുക്കാനാണ് വാരാണസി ജില്ല കോടതി വിധിച്ചത്. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹരജിയിലാണ് അനുമതി ലഭിച്ചത്.

 

webdesk13: