ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ സംസ്ഥാനതല ഹോക്കി മത്സരത്തിനായി ഒരുങ്ങുന്നു. അലഹ്ബാദിലെ മൂന്ന് പെണ്‍കുട്ടികള്‍ക്കാണ് സംസ്ഥാനതല ഹോക്കി ടൂര്‍ണമെന്റില്‍ ഹിജാബ് ധരിച്ച് കളിക്കാന്‍ അവസരം ലഭിച്ചത്. ഹിജാബിനെ പ്രത്സാഹിപ്പിക്കാനായി ഇറങ്ങുന്ന ചക്‌ദേ ഗേള്‍സ് സംസ്ഥാന തല ഹോക്കി ടൂര്‍ണമെന്റിനായി പരിശീലനത്തിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലക്‌നൗവിലെ കെ.ഡി സിങ് ബാബു സ്‌റ്റേഡിയത്തിലാണ് ഹോക്കി മത്സരങ്ങള്‍ നടക്കുക. അതേസമയം ഹോക്കി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രത്യേക ഡ്രസ് കോഡുകള്‍ എന്തെങ്കില്‍ നിലവിലുണ്ടോ എന്ന പരിശോധനയിലാണ് അധികൃതര്‍.
എന്നാല്‍ സാധാരണ മുസ്‌ലില്‍ കുടുംബത്തില്‍ നിന്നും ഹോക്കി കളിക്കാനാനെത്തിയ പെണ്‍കുട്ടികള്‍ തങ്ങളുടെ ഇഷ്ട വേഷത്തില്‍ ത്‌ന്നെ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.