X
    Categories: indiaNews

കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച മൂന്ന് മലയാളികള്‍ക്കും വിജയം

ബെംഗളൂരു: കോണ്‍ഗ്രസിനായി ജനവിധി തേടിയ മൂന്നു മലയാലികള്‍ക്കും വിജയം. കെ.ജെ. ജോര്‍ജ്ജ, എന്‍.എ യു.ടി ഖാദര്‍ എന്‍.എ ഹാരിസ് എന്നിവര്‍ക്കാണ് മിന്നും വിജയം. കര്‍ണാടകയിലെ സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മലയാളിയുമായ കെ.ജെ ജോര്‍ജ് വിജയിച്ചത്. കോട്ടയം ചിങ്ങവനത്ത് നിന്ന് കര്‍ണാടകയിലെ കുടകിലേക്ക് ചേക്കേറിയ കര്‍ഷക കുടുംബത്തില്‍ ജനിച്ച കേളചന്ദ്ര ജോസഫ് ജോര്‍ജ് എന്ന കെ.ജെ ജോര്‍ജിന് ഇത് സര്‍വജ്ഞനഗറില്‍ ആറാം അങ്കമായിരുന്നു. ബിജെപിയുടെ പത്മാന റെഡ്ഡിയെ 55,737 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 118,558 വോട്ടുകള്‍ ജോര്‍ജ് നേടിയപ്പോള്‍ റെഡ്ഡിക്ക് 62,821 വോട്ടുകളെ നേടാനായുളളൂ. കര്‍ണാടക ആഭ്യന്തര വകുപ്പുള്‍പ്പടെ കൈകാര്യം ചെയ്ത കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവാണ് ജോര്‍ജ്. ഇരുപതാം വയസില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ അദ്ദേഹം യൂത്ത് കോണ്‍ഗ്രസിലൂടെയായിരുന്നു സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.

ശാന്തിനഗറില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ എന്‍.എ ഹാരിസ് ജനവിധി തേടിയത്. 7125 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹാരിസ് വിജയിച്ചത്. 60,787 വോട്ടുകള്‍ ഹാരിസ് നേടിയപ്പോള്‍, ബിജെപിയുടെ കെ. ശിവകുമാറിന് 53,717 വോട്ടുകളാണ് നേടിയത്. കാസര്‍ഗോഡ് നിന്നും ശിവമോഗയിലെ ദ്രാവതിയിലേക്ക് വ്യാപാര ആവശ്യാര്‍ഥം കുടിയേറിയ കുടുംബമാണ് എന്‍.എ ഹാരിസിന്റേത്. 2008 മുതല്‍ ശാന്തിനഗര്‍ അദ്ദേഹത്തെ പിന്തുണച്ച മണ്ഡലം കൂടിയാണ്. മുന്‍ മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ യു.ടി ഖാദര്‍ മംഗളൂരുവില്‍ നിന്നും അഞ്ചാം വിജയം നേടി. ബി.ജെ.പിയുടെ സതീഷ് കംപളെയെ 22,790 വോട്ടുകള്‍ക്കാണ് ഖാദര്‍ തോല്‍പിച്ചത്. യു.ടി ഖാദറിന് 83219 വോട്ടും കംപളെയ്ക്ക് 60429 വോട്ടും ലഭിച്ചു.

webdesk11: