പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ് നാല് പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കുട്ടികള്‍ വെന്റിലേറ്ററിലാണെന്നും കുട്ടികളുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പാറയില്‍ കാല്‍വഴുതിയാണ് ഇവര്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍ (16), പീച്ചി സ്വദേശി നിമ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയവരാണു റിസര്‍വോയറില്‍ ഇറങ്ങി ഇവരെ കരയ്‌ക്കെത്തിച്ചത്. രണ്ടു പേര്‍ പാറയില്‍ കാല്‍വഴുതി റിസര്‍വോയറിലേക്കു വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ മറ്റു 2 പേരും വെള്ളത്തില്‍ മുങ്ങിത്താണു. അപകടമേഖലയിലാണു പെണ്‍കുട്ടികള്‍ വീണതെന്നു പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.