പൊലീസിലെ റൈറ്റർ ചുമതല ഉൾപ്പെടെയുള്ള നിർണായക ജോലികളെല്ലാം ചെയ്യുന്നത് ആർ.എസ്.എസ് അനുകൂലികൾ ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാതി. സി.പി.എം അനുകൂലികളായ അസോസിയേഷൻ അംഗങ്ങൾ ജോലിയില്ലാത്ത തസ്തികകൾ തേടി പോവുകയാണെന്നും നിർണായക ജോലികൾ ചെയ്യാൻ ആളില്ലാതെ വരുമ്പോൾ ആ പണി ആർ.എസ്.എസ്സുകാർ കയ്യടക്കുകയാണെന്നും കോടിയേരി പറഞ്ഞു. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിലെ ആർ.എസ്.എസ് സ്വാധീനത്തിനെതിരെ വ്യാപക പരാതി നിലനിൽക്കുമ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ.