അസ്മാര: തെക്കേ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ രണ്ടു ഭാര്യമാരില്ലാത്തവര്‍ക്ക് ജീവപര്യന്തം ശിക്ഷയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത കള്ളക്കഥ. കെനിയന്‍ വെബ്‌സൈറ്റാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടിരുന്നത്. ‘ആക്ടിവിസ്റ്റിനെ’ ഉദ്ധരിച്ച് എറിത്രിയന്‍ സര്‍ക്കാറിന്റെ പ്രഖ്യാപനം എന്ന രീതിയിലാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ നിജസ്ഥിതി പരിശോധിച്ച് ബിബിസി അടക്കം അന്താരാഷ്ട്ര മാധ്യമങ്ങള്‍ രംഗത്തുവന്നതോടെയാണ് വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞത്. രണ്ടു ഭാര്യമാര്‍ വേണമെന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമോ സര്‍ക്കാര്‍ തലത്തില്‍ നിന്ന് റിപ്പോര്‍ട്ടുകളോ വന്നിട്ടില്ലെന്ന് തെളിഞ്ഞു.
സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വാര്‍ത്തയറിഞ്ഞ് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്മാര്‍ പോലും എറിത്രിയയിലേക്ക് പുറപ്പെട്ടതായി പരിഹസിക്കുന്നതായിരുന്നു ട്രോളുകളില്‍ മിക്കവയും.
രണ്ടാം വിവാഹത്തിന് തയാറാകാത്ത പുരുഷന്മാര്‍ക്കും രണ്ടാം വിവാഹത്തിന് ഭര്‍ത്താക്കന്മാര്‍ക്ക് അനുമതി നല്‍കാത്ത ഭാര്യമാര്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കുമെന്നായിരുന്നു വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നാണ് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമൂഹമാധ്യമങ്ങളില്‍ വന്ന ട്രോളുകളില്‍ ചിലത്: