രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു ദിവസം പിന്നിടുന്നതിന് മുമ്പ് വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ മഹന്ത് ബല്‍മുകുന്ദ്. എല്ലാ നോണ്‍ വെജ് ഭക്ഷണശാലകളും വൈകുന്നേരത്തോടെ റോഡുകളില്‍നിന്ന് നീക്കം ചെയ്യണല്ലെന്നാണ് മഹന്ത് ബല്‍മുകുന്ദിന്റെ നിര്‍ദേശം.
ഹവാമഹലില്‍ നിന്നാണ് ബല്‍മുകുന്ദ് ആചാര്യ ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിളിച്ച ബല്‍മുകുന്ദ് തെരുവില്‍ നോണ്‍ വെജ് ഭക്ഷണം വില്‍ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
വൈകുന്നേരത്തോടെ എല്ലാ തെരുവുകളും വൃത്തിയാക്കണം. നോണ്‍ വെജ് ഭക്ഷണം വില്‍ക്കുന്ന എല്ലാ വണ്ടികളും നീക്കം ചെയ്യണമെന്നും അദ്ദേഹം ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥനെ പരസ്യമായി ഫോണില്‍ വിളിച്ച എം.എല്‍.എ ‘നമുക്ക് റോഡില്‍ നോണ്‍ വെജ് പരസ്യമായി വില്‍ക്കാമോ? അതെ, അല്ലെങ്കില്‍ ഇല്ല എന്ന് പറയുക’ എന്നും ഇയാള്‍ ആവശ്യപ്പെട്ടു.
നോണ്‍ വെജ് ഭക്ഷണശാല ഒഴിപ്പിച്ചതിന്റെ റിപ്പോര്‍ട്ട് വൈകുന്നേരത്തിനകം തനിക്ക് നല്‍കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ജയ്പൂരിലെ ഹവാമഹല്‍ നിയമസഭാ സീറ്റില്‍നിന്ന് 600 വോട്ടുകള്‍ക്കാണ് ബല്‍മുകുന്ദ് ആചാര്യ വിജയിച്ചത്.