കൊല്ലം: നവകേരള മയത്തില്‍ നിറഞ്ഞ് കലോത്സവവും. സ്വാഗത ഗാനം മുതല്‍ മുഖ്യമന്ത്രിയുടെ എന്‍ട്രിയും വിശേഷണങ്ങളും പ്രസംഗവും വരെ നവകേരള സദസ്സിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
ഇടതുസര്‍ക്കാറിന്റെ കുപ്രസിദ്ധി നേടിയ നവകേരള സദസ്സിന്റെ ഹാങ്ങോവറില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മാറിയിട്ടില്ലെന്ന വിമര്‍ശനും ഉയര്‍ന്നു. സിനിമ താരം ആഷാ ശരതിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വാഗത നൃത്ത പരിപാടിക്ക് നവകേരളം എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അകമ്പടി.
കേരളം എന്ന് ഉപയോഗിക്കുന്നിടത്തെല്ലാം ‘നവം’ ചേര്‍ത്തുള്ള പ്രയോഗം പലയിടത്തും ആരോചകമായി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസംഗങ്ങളും നവകേരള മയമായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയും കലോത്സവല നഗരിയെ വീര്‍പ്പ്മുട്ടിച്ചു. നവകേരള സദസ്സിലേക്ക് എത്തിയ പോലെ തന്നെയായിരുന്നു മുഖ്യമന്ത്രി എത്തിയത്.
സായുധ സേനയുടെ അകമ്പടിയും അവരുടെ സുരക്ഷ ക്രമീകരണങ്ങളും കലോത്സവ ജനകീയതെ തന്നെ വെല്ലുവിളിക്കുന്നതായി. മാധ്യമപ്രവര്‍ത്തകരെ വരെ ഒഴിപ്പിച്ചെന്നും പരാതി ഉയര്‍ന്നു. ഒരു മണിക്കൂറോളം പരിപാടിയില്‍ ചിലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. അതുവരെയും കനത്ത സുരക്ഷാ വലയത്തിലായിരുന്നു ജനം. ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിവിട്ടതോടെയാണ് പ്രധാന വേദിയായ ആശ്രാമം ശ്വാസം വിട്ടത്.