X

നീതി ബോധമുള്ളവരെല്ലാം ഫലസ്തീനെ പിന്തുണക്കണം;”എസ് വൈ എഫ് ഫലസ്തീനൊപ്പം” ഐക്യദാർഢ്യ പ്രഖ്യാപനം ശ്രദ്ധേയമായി

മലപ്പുറം: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ ( എസ് വൈ എഫ് ) സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച “എസ് വൈ എഫ് ഫലസ്തീനൊപ്പം” ഐക്യദാർഢ്യ പ്രഖ്യാപനം ശ്രദ്ധേയമായി. എസ് വൈ എഫ് സംസ്ഥാന കൗൺസിൽ അംഗങ്ങളെല്ലാം പ്രഖ്യാപനത്തിൽ കണ്ണികളായി.

പിറന്ന മണ്ണിൽ ജീവിക്കാനായി ഇസ്രായേൽ ഭീകരരോട് പോരാടുന്ന ഫലസ്തീൻ ജനതയെ പിന്തുണക്കാൻ നീതിബോധമുള്ള മനുഷ്യർ മുന്നോട്ടു വരണമെന്ന് പ്രഖ്യാപന സംഗമം ആവശ്യപ്പെട്ടു. മണ്ണും വെള്ളവും ഇന്ധനവും വൈദ്യുതിയും അന്യായമായി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ പോരാട്ടത്തെ ഭീകരതയെന്നും പോരാളികളെ ഭീകരരെന്നും മുദ്രകുത്തുന്നവർ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുതള്ളി ആനന്ദ നൃത്തമാടുന്ന ജൂത-സയണിസ്റ്റ് ലോബിയുടെ അനീതിക്ക് കുടപിടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സംഗമം ചൂണ്ടിക്കാട്ടി.

എസ് വൈ എഫ് കേന്ദ്ര സമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങൾ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി അശ്റഫ് ബാഖവി ആമുഖ പ്രഭാഷണം നടത്തി.
സയ്യിദ് അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജാതിയേരി, സയ്യിദ് മുസമ്മിൽ ജിഫ്രി തങ്ങൾ, സയ്യിദ് ഹസൻ ജിഫ്രി, എ എൻ സിറാജുദ്ദീൻ മൗലവി,വി താജുദ്ദീൻ മാസ്റ്റർ, കെ യു ഇസ്ഹാഖ് ഖാസിമി, യു ജഅഫറലി മുഈനി, പി യം സലീം വഹബി ഉപ്പട്ടി, മരുത അബ്ദുല്ലത്തീഫ് മൗലവി,അബ്ദുല്ല വഹബി വല്ലപ്പുഴ, ശംസുദ്ദീൻ വഹബി പോഞ്ഞാശ്ശേരി, എം എച്ച് വെള്ളുവങ്ങാട് ,നജീബ് വഹബി കൂറ്റംവേലി എന്നിവർ നേതൃത്വം നൽകി.

webdesk11: