ദോഹ: ഖത്തറിലെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും 2020ഓടെ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്് കൊണ്ടുവരുമെന്ന് ഗതാഗത വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍സുലൈത്തി പറഞ്ഞു. നിലവില്‍ 2400 ഡിജിറ്റല്‍ സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാണ്. ഇതില്‍ 1000ത്തിലധികം ഓണ്‍ലൈന്‍ സേവനങ്ങളും 600 മൊബൈല്‍ സേവനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്്. 2020 ആകുമ്പോഴേക്കും മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും ഡിജിറ്റലായി ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഡിജിറ്റല്‍ വത്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നൂതന സാങ്കേതിക വിദ്യയുടെ പ്രാധാന്യം പൂര്‍ണ്ണ തോതില്‍ ഉള്‍കൊള്ളുന്ന സമൂഹത്തെയാണ് രാജ്യം വാര്‍ത്തെടുക്കുന്നതെന്നും ഡിജിറ്റല്‍ വല്‍ക്കരണം നൂറുശതമാനം ആകുന്നതോടെ സേവനങ്ങള്‍ കാര്യക്ഷമമായും എളുപ്പത്തിലും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.ടി വിവര സാങ്കേതിക വിദ്യ മികച്ച രൂപത്തില്‍ ഉപയോഗപ്പെടുത്തുന്ന രാജ്യമാണ് ഖത്തര്‍. ഡിജിറ്റല്‍ വത്കരണത്ത പ്രക്രിയക്ക് ജനങ്ങളാണ് മുന്നിട്ടിറങ്ങേണ്ടത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ ലോകത്ത് ഒന്നാം സ്ഥാനം ഖത്തറിനാണ്. രാജ്യത്തെ സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം 147 ശതമാനവും സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം 99 ശതമാനവുമാണെന്നും അദ്ദേഹം പറഞ്ഞു.