മുംബൈ: മഹാരാഷ്ട്രയിലെ കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐക്ക് പൊതുസമ്മതം നല്‍കി സംസ്ഥാന സര്‍ക്കാര്‍. നേരത്തെ, മഹാവികാസ് അഘാഡി സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതുസമ്മതം പിന്‍വലിച്ചിരുന്നു. ഈ തീരുമാനം ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ തിരുത്തുകയായിരുന്നു.
സി.ബി.ഐക്ക് കേസുകള്‍ അന്വേഷിക്കാന്‍ പൊതുസമ്മതം നല്‍കണമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കീഴിലുള്ള ആഭ്യന്തര വകുപ്പ് ശിപാര്‍ശ നല്‍കിയിരുന്നു. ഈ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐക്ക് സര്‍ക്കാറിന്റെ അനുമതി ആവശ്യമില്ല. 2020 ഒക്ടോബര്‍ 21നാണ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൊതുസമ്മതം ഒഴിവാക്കിയത്.