മുബൈയില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ആയിരത്തോളം യാത്രക്കാരുമായി നീങ്ങിയ ട്രെയില്‍ അകപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് റെയില്‍ ട്രാക്കില്‍ വെള്ളം കയറിയതോടെയാണ് യാത്രക്കാരുമായി മഹാലക്ഷ്മി എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങിയത്. കരസേന, നാവികസേന, ആര്‍പിഎഫ് തുടങ്ങി സ്ഥലത്ത് എത്തിയതോടെ ട്രെയിനിലെ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം ദ്രുതഗതിയില്‍ തുടരുകയാണ്. ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതുവരെ അറുനൂറോളം യാത്രികരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായാണ് വിവരം.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ട്രെയിനിന് യാത്ര തുടരാന്‍ സാധിക്കാതെ വന്നത്.
കോലാപൂരില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്‌സ്പ്രസാണ് ബദലാപുരിന് സമീപം വങ്കാനി ഗ്രാമത്തില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിന്നുപോയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എഴുന്നൂറ് യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്.