ദമ്മാം: ഇന്ത്യയുടെ 77ാമത് സ്വതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി സമസ്ത ഇസ്ലാമിക് സെന്റര്‍ അല്‍ഖോബാര്‍ സെന്‍ട്രല്‍കമ്മിറ്റി രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിച്ചു. ‘ഒന്നിച്ചിരിക്കാം പുതിയൊരു ഇന്ത്യക്കായി’ എന്ന ബാനറിലായിരുന്നു പരിപാടി.
മൂസ അല്‍ അസ്അദിയുടെ അധ്യക്ഷതയില്‍ ചടങ്ങുകള്‍ ഖാസി മുഹമ്മദ് ഉത്ഘാടനം ചെയ്തു.തുടര്‍ന്ന് നടന്ന ടേബിള്‍ ടോക്കില്‍ അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ (കെഎംസിസി) ടി. പി സലീം (ഒഐസിസി) സാജിദ് ആറാട്ടുപുഴ (മാധ്യമം) ടി എന്‍ ഷബീര്‍ (നവോദയ) എന്നിവര്‍ സംസാരിച്ചു.ഫൈസല്‍ ഇരിക്കൂര്‍ മോഡറേറ്റര്‍ ആയിരുന്നു. അഡ്വ: മുഹമ്മദ് പുതുക്കൊടി ദേശ ഭക്തി ഗാനം ആലപിച്ചു. അമീര്‍ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.തുടന്ന് സുപ്രഭാതം പത്രത്തിന്റെ സെന്റര്‍ തല ക്യാമ്പയിന് ഉത്ഘാടനവും ജലാല്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.സെമീര്‍ അലി സ്വാഗതവും നൗഷാദ് എം പി നന്ദിയും പറഞ്ഞു. സയ്യിദ് യഹ്യ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.