രണ്ടായിരത്തി ഇരുപതോടെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന പ്രഖ്യാപനവുമായി ചാന്ദ്‌നി ചൗക്ക് എം.എല്‍.എ അല്‍ക ലംബ.
പാര്‍ട്ടി നേതാവ് ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ അല്‍കയുടെ പ്രഖ്യാപനം.
ആം ആദ്മി എം.എല്‍.എമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അല്‍ക ലംബയെ നീക്കം ചെയ്തതിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ എ.എ.പിയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അല്‍ക പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു. എം.എല്‍.എമാരുടെ യോഗത്തിലേക്ക് തന്നെ ക്ഷണിക്കാറില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്റെ ട്വിറ്ററില്‍ പിന്തുടരുന്നത് അവസാനിപ്പിച്ചെന്നും അവര്‍ ആരോപിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അല്‍ക ലംബ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചുപോവാനാണ് സാധ്യത.