അലിഗഡ് മുസ്‌ലിം സർവകലാശാല പ്രവേശന പരീക്ഷ : ജനുവരി 31 വരെ അപേക്ഷിക്കാം

ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായ അലിഗഡ് മുസ്‌ലിം സർവകലാശാല (എ.എം.യു)യിൽ സി.യു.ഇ. ടി യു.ജി യുടെ പരിധിയിൽപെടാത്ത വിവിധ കോഴ്സുകളുടെ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷക്ക് ജനുവരി 31 വരെ അപേക്ഷിക്കാം.

ബി.എ ഓണേഴ്‌സ് – ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇന്റർനാഷനൽ സ്റ്റഡിസ്, ബി.എസ്.സി ഓണേഴ്‌സ് അഗ്രിക്കൾച്ചർ, ബി.എസ്.സി ഓണേഴ്സ‌് ഇൻ സയൻസ്/ലൈഫ് സയൻസ്, ബി.കോം ഓണേഴ്‌സ്, ബി.എ ഓണേഴ്‌സ് ഇൻ ആർട്‌സ്/സോഷ്യൽ സയൻസ്, ബി.എസ്.സി/ ഡിപ്ലോമ ഇൻ പാരാ മെഡിക്കൽ കോഴ്‌സസ്/ ബാച്ലർ ഓഫ് റേഡിയേഷൻ തെറാപ്പി ടെക്നോളജി,ബി.ടെക്/ബി.ആർക്ക്, ബി.എ. എൽ.എൽ.ബി (മലപ്പുറം കാമ്പസിലുണ്ട്). ബി.എസ്.സി നഴ്‌സിങ്, ഡിപ്ലോമ ഇൻ എൻജിനിയറിങ് തുടങ്ങിയ പ്രോഗ്രാമ്മുകളിലേക്കാണ് പരീക്ഷ വഴി പ്രവേശനം.

അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി: 31.01.2025

അപേക്ഷിക്കാനുള്ള ലിങ്ക് :https://amucontrollerexams.com/

webdesk13:
whatsapp
line