X

അലീ ഷാ ഗീലാനിയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീര്‍ വിഘടനവാദി നേതാവും തെഹ്‌രീകെ ഹൂറിയത് ചെയര്‍മാനുമായ സയ്യിദ് അലി ഷാ ഗീലാനിയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചു. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഗീലാനിയെ വീടിനു പുറത്തു വിടുന്നത്.
ഹൈദര്‍പോറയിലെ പള്ളിയില്‍ എത്തിയ അദ്ദേഹം ഇന്നലെ ജുമുഅ നമസ്‌കാരത്തിനു മുന്നോടിയായി ജനങ്ങളെ അഭിവാദ്യം ചെയ്തു. ഗീലാനിയുടെ അഭാവത്തില്‍ തെഹ്‌രീകെ ഹൂറിയത് ചെയര്‍മാന്റെ പദവി വഹിച്ചിരുന്ന മുഹമ്മദ് അഷ്‌റഫ് സെഹാരി ഇന്നലെ കാലത്ത് ഗീലാനിയെ സന്ദര്‍ശിച്ചിരുന്നു. തൊട്ടു പിന്നാലെ ചെയര്‍മാന്‍ സ്ഥാനത്ത് ഗീലാനിയെ തന്നെ പുനര്‍നിയമിച്ചതായി അഷ്‌റഫ് സെഹാരി പറഞ്ഞു.
വിഘടനവാദി നേതാക്കളായ ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക് എന്നിവര്‍ക്ക് അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനുള്ള സ്വാതന്ത്ര്യം അനുവദിച്ചതായി ഡി.ജി.പി എസ്.പി വൈദ് വ്യക്തമാക്കി.

chandrika: