X

കോഴിക്കോട് ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ, പിഴവ് ഡോക്ടര്‍ അറിയുന്നത് രോഗി പറയുമ്പോള്‍

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ശാസ്ത്രക്രിയ. ആശുപത്രിയിലെ തന്നെ ഓര്‍ത്തോ വിഭാഗം മേധാവിയാണ് ഇത്തരമൊരു കാര്യം ചെയ്തിരിക്കുന്നത്. ഡോക്ടര്‍ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. പിഴവ് ഡോക്ടര്‍ പോലും അറിയുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറയുമ്പോള്‍ മാത്രമാണ്. കോഴിക്കോട് കക്കോടി സ്വദേശി ആയ 60 കാരിയാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. ഒരു വര്‍ഷമായി ഇതേ ഡോക്ടര്‍ തന്നെയാണ് ഈ വ്യക്തിയെ ചികിത്സിക്കുന്നത്.

 

webdesk11: