X

ബീഫിന്റെ പേരില്‍ കൊല: 11 ഗോരക്ഷ ഗുണ്ടകള്‍ കുറ്റക്കാര്‍

 

വാഹനത്തില്‍ ബീഫ് കടത്തിയെന്നാരോപിച്ച് അലീമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രാദേശിക ബി.ജെ.പി നേതാവ് ഉള്‍പ്പെടെ 11 ഗോരക്ഷക ഗുണ്ടകള്‍ കുറ്റക്കാരാണെന്ന് ഝാര്‍ഖണ്ഡിലെ വിചാരണ കോടതി കണ്ടെത്തി. ഗോരക്ഷക ഗുണ്ടകള്‍ നടത്തിയ കൊലപാതകങ്ങളില്‍ രാജ്യത്ത് ആദ്യമായാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിക്കുന്നത്. കുറ്റക്കാര്‍ക്ക് ശിക്ഷ വിധിച്ചു കൊണ്ടുള്ള കോടതി വിധി രാജ്യത്തെ ഭരണഘടനയുടെ വിജയമാണെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ അവകാശപ്പെട്ടു.

. പ്രതികള്‍ക്കെതിരായ കൊലക്കുറ്റം തെളിയിക്കാനായ കേസില്‍ ഈ മാസം ഇരുപതിനായിരിക്കും ശിക്ഷ വിധിക്കുക, ആള്‍ക്കൂട്ട ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തിയ കോടതി ഇന്ത്യന്‍ ശിക്ഷനിയമം 120 ബി (ഗൂഢാലോചന) അനുസരിച്ചാണ് മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്.

ബീഫ് കടത്തിയതിന് രാംഘട്ടില്‍ 2017 ജൂണ്‍ 29നാണ് ഗോരക്ഷക ഗുണ്ടകള്‍ അസ്ഗര്‍ അന്‍സാരിയെ തല്ലിക്കൊല്ലുകയായിരുന്നു. സ്വന്തം വാനില്‍ 200 കിലോ ബീഫുമായി യാത്ര ചെയ്യുകയായിരുന്നു അലീമുദ്ദീന്‍ ആക്രമിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ കാറിന് തീകൊളുത്തിയശേഷം അന്‍സാരിയെ ഇറച്ചിക്കഷണങ്ങള്‍കൊണ്ടും മറ്റും തല്ലുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു
കേസ് നടത്തിപ്പിനായുള്ള സാമ്പത്തിക സഹായങ്ങള്‍ മുസ്ലിം ലീഗായിരുന്നു ഏറ്റെടുത്തത്. പാര്‍ട്ടി പ്രതിനിധികള്‍ വിവിധ ഘട്ടങ്ങളിലായി അലീമുദ്ദീന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
ദൈവാനുഗ്രഹത്താലാണ് ഈ കേസിലെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ കോടിതി വിധി ഉണ്ടാകാന്‍ സഹായിച്ചതെന്ന് രാഖണ്ഡ് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഖയ്യൂം പറഞ്ഞു.

chandrika: