Categories: indiaNews

മദ്യപാനം; പിതാവ് മകനെ മരത്തില്‍ കെട്ടിയിട്ട് തീവച്ചു കൊലപ്പെടുത്തി

മദ്യപാനിയായ മകനെ പിതാവ് തീവച്ചു കൊലപ്പെടുത്തി. ബംഗളൂരു ജില്ലയിലെ വണിഗരഹള്ളിയിലാണ് സംഭവം. മദ്യപിച്ച് പതിവായി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് സഹിക്കാന്‍ കഴിയാതെ ആയതോടെയാണ് പിതാവ് ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്തത്. കൊല്ലപ്പെട്ട ആദര്‍ശിന്റെ (30) പിതാവ് ജയരാമയെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരമായി മദ്യപിച്ച് വരുന്ന ഇയാള്‍ കഴിഞ്ഞ ദിവസവും വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അച്ഛനെയും അമ്മയെയും അടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീടിനോട് ചേര്‍ന്നുള്ള തോട്ടത്തിലേക്ക് അച്ഛന് ആദര്‍ശിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നാലെ മരത്തില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് തീ വച്ചു.

webdesk11:
whatsapp
line