തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്ത് നിര്‍ത്തലാക്കിയ 68 മദ്യശാലകളുടെ പൂട്ടുതുറന്ന് പിണറായി സര്‍ക്കാര്‍. മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. എന്നാല്‍ എത്ര മദ്യവില്‍പനശാലകളാണ് ആരംഭിക്കുന്നതെന്ന് ഉത്തരവിലില്ല. അതേസമയം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവില്‍പനശാലകള്‍ വീണ്ടും തുറക്കും.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് മദ്യശാലകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്- 6, വയനാട്- 4, കണ്ണൂര്‍-4, കാസര്‍കോട്- 2 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും തുറക്കുന്ന മദ്യശാലകള്‍.
മദ്യനയം;കാത്തിരിക്കുന്നത് വന്‍ പ്രത്യാഘാതം ‘തിരക്ക് കുറയ്ക്കാന്‍’ കുടിപ്പിച്ച് കൊല്ലും
തിരുവനന്തപുരം: ഔട്ട്‌ലെറ്റുകളിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ തലങ്ങും വിലങ്ങും മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത് കേരളത്തെ കുടിപ്പിച്ചുകൊല്ലാന്‍. മദ്യാസക്തിയും മദ്യ ഉപഭോഗവും വര്‍ധിച്ചുവരുന്ന ഒരു ജനതയെ ഗുരുതരമായ സാഹചര്യത്തിലേക്ക് തള്ളി വിടുന്നതാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പൂട്ടിയ ഔട്ട് ലൈറ്റുകള്‍ പ്രമീയം ഔട്ട് ലൈറ്റുകളാക്കി തുറക്കാന്‍ ബെവ്‌കോ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്ട് ലെറ്റുകള്‍ തുറക്കുന്നത്. പൂട്ടിയ ഔട്ട് ലൈറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുള്ള താലൂക്കുകളില്‍ വീണ്ടും കടകള്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു താലൂക്കില്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ദേശീയസംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പകരം സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവ തുറക്കാന്‍ കഴിഞ്ഞില്ല.
സ്ഥലം കണ്ടെത്തിയ ചില സ്ഥലങ്ങളിലാകട്ടെ പ്രാദേശിക പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് നടപടികള്‍ മുന്നോട്ടു പോയില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടുകയും ആറുവര്‍ഷത്തിലേറെ പ്രവര്‍ത്തന രഹിതമായിരിക്കുകയും ചെയ്ത മദ്യശാലകളാണ് പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ തുറന്നുകൊടുക്കുന്നത്.