സംസ്ഥാനത്ത് ഏറ്റവും കുറവ് മദ്യപിക്കുന്നവരുള്ള ജില്ല മലപ്പുറമെന്ന് റിപ്പോര്‍ട്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം ജില്ലയിലെ പുരുഷന്‍മാരില്‍ 7.7 ശതമാനം മാത്രമാണ് മദ്യപിക്കുന്നത്.
മലപ്പുറത്തിന്റെ സ്ഥാനം സംസ്ഥാന ശരാശരിക്കും വളരെ കുറവാണ്. എറ്റവും അധികം മദ്യപിക്കുന്നവരുള്ള ജില്ല ആലപ്പുഴയാണ് (29%). ജില്ലയില്‍ മദ്യപിക്കുന്നവരുടെ ഇഷ്ട ബ്രാന്‍ഡ് ബ്രാണ്ടിയാണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളം ദേശീയ ശരാശരിയെക്കാളും മുന്നിലാണ് മദ്യപിക്കുന്നവരുടെ കണക്കില്‍. 15 വയസിന് മുകളിലുള്ളവരില്‍ ദേശീയ ശരാശരി 18.8 ശതമാനം മദ്യം ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ ഇത് 19.9 ശതമാനമാണ്. സംസ്ഥാനത്ത് നഗരങ്ങളില്‍ 18.7 ശതമാനവും ഗ്രാമങ്ങളില്‍ 21 ശതമാനവും പുരുഷന്‍മാര്‍ മദ്യപിക്കുമെന്നും സര്‍വേ പറയുന്നു.