ട്രെയിനില്‍ മദ്യസല്‍ക്കാരം; രണ്ടുപേര്‍ പിടിയില്‍

ഓടുന്ന ട്രെയിനില്‍ വച്ച് മദ്യപിക്കുകയും, മറ്റ് യാത്രക്കാരെ സല്‍ക്കരിക്കുകയും ചെയ്ത രണ്ടുപേര്‍ പിടിയില്‍. ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ശുചിമുറിയുടെ മുന്നില്‍വച്ചായിരുന്നു സംഘത്തിന്റെ മദ്യസല്‍ക്കാരം. ശുചിമുറി ഉപയോഗിക്കാന്‍ വേണ്ടി വന്നവര്‍ക്കാണ് മദ്യം നല്‍കിയത്. ‘വാ അമ്മാവാ കുറച്ച് കുടിച്ചിട്ട് പോകാം’ എന്ന് പറഞ്ഞാണ് സംഘം യാത്രക്കാരെ കുടിപ്പിച്ചത്.

16345 നമ്പര്‍ ലോക്മാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസില്‍ പനവേല്‍ ഭാഗത്ത് നിന്ന് കയറിയവരാണ് പ്രശ്‌നക്കാര്‍. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ ഇവരെ റെയില്‍വോ പൊലീസ് പിടികൂടി പിഴയടപ്പിച്ചു.

webdesk14:
whatsapp
line