X

യൂറോ കപ്പ് യോഗ്യത; അല്‍ബേനിയയുടെ ദേശീയഗാനത്തിന് പകരം അന്‍ഡോറയുടേത്, മാപ്പു പറഞ്ഞപ്പോള്‍ വീണ്ടും അബദ്ധം

യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ അല്‍ബേനിയയും ഫ്രാന്‍സും തമ്മിലുള്ള മത്സരത്തിനിടെ സംഭവിച്ചത് വന്‍ അബദ്ധം. മത്സരം തുടങ്ങുന്നതിന് മുമ്പ് ഇരുടീമുകളും ദേശീയ ഗാനത്തിനായി അണിനിരക്കാറുണ്ട്. എന്നാല്‍ കളിക്കാര്‍ അണിനിരന്നപ്പോള്‍ അല്‍ബേനിയയുടെ ദേശീയ ഗാനത്തിന് പകരം അന്‍ഡോറയുടെ ദേശീയ ഗാനമാണ് സംഘാടകരായ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറഷേന്‍ പ്ലേ ചെയ്തത്.

ഇതോടെ അല്‍ബേനിയയുടെ കളിക്കാരും ആരാധകരും അമ്പരന്നു. അബദ്ധം മനസ്സിലാക്കിയതിനെ തുടര്‍ന്ന് അല്‍ബേനിയയുടെ ദേശീയ ഗാനം പ്ലേ ചെയ്തു. ഇതോടെ മത്സരം തുടങ്ങാന്‍ പത്ത് മിനിറ്റോളം വൈകി.

എന്നാല്‍ അവിടേയും അബദ്ധം അവസാനിച്ചില്ല. അല്‍ബേനിയയുടെ ദേശീയ ഗാനം തെറ്റായി പ്ലേ ചെയ്തതില്‍ സംഘാടകര്‍ മാപ്പ് പറഞ്ഞപ്പോള്‍ അവിടേയും തെറ്റുപറ്റി. അര്‍മേനിയയുടെ ആരാധകരോടും കളിക്കാരോടും മാപ്പ് ചോദിക്കുന്നു എന്നായിരുന്നു അനൗണ്‍സ്മെന്റ്. ഇതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അല്‍ബേനിയയുടെ പ്രധാനമന്ത്രി എഡി റാമയോട് മാപ്പ് പറഞ്ഞു.

Test User: