X

ഷാര്‍ജാ സുല്‍ത്താനെക്കുറിച്ചുള്ള അലാഉദ്ദീന്‍ ഹുദവിയുടെ രണ്ട് ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങി

മലപ്പുറം: യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താല്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങള്‍ ഷാര്‍ജ രാജ്യാന്തര ബുക്ക് ഫെയറില്‍ പ്രകാശിതമായി. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ ഗവേഷക വിദ്യാര്‍ത്ഥിയായ കെ.എം. അലാഉദ്ദീന്‍ ഹുദവി പുത്തനഴിയാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയത്. കോഴിക്കോട്ടെ ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

ദി ചാമ്പ്യന്‍ ഓഫ് ഹാര്‍ട്ട്‌സ് എന്ന ഇംഗ്ലീഷ് പുസ്തകവും ഇതിന്റെ തന്നെ പരിഭാഷയായ സുല്‍ത്താനു സഖാഫത്തി വൈ ഐകുനത്തില്‍ ഇബ്ദാഅ എന്ന അറബി പുസ്തകവുമാണ് ഷാര്‍ജ ഭരണാധികാരി സൈനുല്‍ ആബിദീന്‍ കാവുള്ളത്തിന് ( സഫാരി മാനേജിങ്ങ് ഡയറക്ടര്‍ ) ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തത്. ശ്രീ എ.കെ ഫൈസല്‍, എ.എ.കെ മുസ്തഫ എന്നിവര്‍ അറബിയുലുള്ള ഗ്രന്ഥം ഏറ്റുവാങ്ങി.

ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.മുഹമ്മദ് ബഷീര്‍, സൈദ് മുഹമ്മദ്, പി.വി മോഹന്‍കുമാര്‍, ലിപി അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.

chandrika: