ആലപ്പുഴ: കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയില്‍ നിന്നും കഴിഞ്ഞദിവസം ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലേക്ക് അയച്ച സാംപിളിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കേണ്ടിവരും.
ആഴ്ചകള്‍ക്ക് മുന്‍പ് പള്ളിപ്പാട്ട്, കരുവാറ്റ, നെടുംമുടി, തകഴി എന്നിവിടങ്ങളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈമേഖലയില്‍ പിന്നീട് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നില്ല. കൈനകരിയില്‍ ആദ്യമായാണ് പക്ഷിപനി സ്ഥിരീകരിക്കുന്നത്.