താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ വ്യാപക പരിശോധന. തുറമുഖ വകുപ്പും പൊലീസും പള്ളാത്തുരുത്തി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒരു ബോട്ട് പിടിച്ചെടുത്തു. മതിയായ സുരക്ഷാ സൌകര്യങ്ങളില്ലാതെ പ്രവർത്തിച്ച പതിനഞ്ച് ബോട്ടുകൾക്ക് നോട്ടീസ് നൽകി.പുന്നമടയിലെ 60 ശതമാനം ഹൗസ് ബോട്ടുകൾക്കും ലൈസൻസില്ലന്നാണ് വിവരമെന്നും പരിശോധനയ്ക്ക് ശേഷം ഇവയെല്ലാം പിടിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ റെയ്ഡ്, സുരക്ഷാ സൗകര്യങ്ങളില്ലാത്ത 15 ബോട്ടുകൾക്ക് നോട്ടീസ്
Tags: alappuha houseboats