ആലപ്പുഴയിൽ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു .കാറുടമയായ എടത്വ മാമ്മൂട്ടില്‍ ജയിംസ്‌കുട്ടി ജോര്‍ജ്ജ് (49) ആണ് മരിച്ചത് ഇന്ന് പുലർച്ചെ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപമാണ് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാര്‍ കത്തുന്നത് കണ്ട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി തീ അണക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനയിലാണ് മൃതദേഹം ജയിംസ്‌കുട്ടിയുടേത് ആണെന്ന് തിരിച്ചറിഞ്ഞത്.