സ്കൂൾ വിട്ട് വീട്ടിലെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കുട്ടനാട്ടിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി ചേന്നങ്കരി ചാലച്ചിറ വീട്ടിൽ റെജിമോന്റെയും മനീഷയുടെയും മകൾ ആർ നിരഞ്ജനയാണ് മരിച്ചത്. കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടു വീട്ടിലെത്തി മുറിയിൽ കയറിയ കുട്ടിയെ പുറത്തേക്കു കാണാതായതിനെ തുടർന്ന് മുത്തശി മുറിക്കുള്ളിൽ കയറി നോക്കിയപ്പോഴാണു അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു.

webdesk15:
whatsapp
line