മാരാരിക്കുളം:ആലപ്പുഴയില്‍ പി പി ചിത്തരഞ്ജനെ വേണ്ടെന്ന് പോസ്റ്ററുകള്‍. ആഴക്കടല്‍ മത്സ്യബന്ധന ഇടപാടിലെ ഇടനിലക്കാരന്‍ മാരാരിക്കുളത്ത് വേണ്ട. കള്ളനല്ല കള്ളനു കഞ്ഞി വെച്ചവന്‍ ആണ്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നുമാണ് പോസ്റ്ററിലുള്ളത്.
ജനവികാരം മാനിക്കുക. ജനകീയരെ സ്ഥാനാര്‍ത്ഥിയാക്കുക. ധിക്കാരത്തിനും അടിച്ചേല്‍പ്പിക്കലിനും കാലം മാപ്പ് തരില്ല. കെ എസ് മനോജിനെ എംപി ആക്കിയ സിപിഎം എംഎല്‍എയും ആക്കുമോ എന്നും പോസ്റ്ററിലൂടെ ഒരു വിഭാഗം ചോദ്യമുന്നയിക്കുന്നു. സേവ് സിപിഎം എന്ന പേരിലാണ് പാതിരാപ്പള്ളി, കലവൂര്‍ മേഖകളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.