ആലപ്പുഴ: അമ്മയുടെ മൃതദേഹം കടത്തിവിടാതെ ഗെയ്റ്റ് താഴിട്ട് പൂട്ടി മകന്‍. ആലപ്പുഴ ചേന്നംപള്ളിപ്പുറം പഞ്ചായത്തിലാണ് സംഭവം. ബുധനാഴ്ച്ചയാണ് കൊവിഡ് ബാധിച്ച് സ്ത്രീ മരിച്ചത്. മൃതദേഹം മകന്‍ താമസിക്കുന്ന കുടുംബവീട്ടിലൂടെ അമ്മ താമസിച്ചിരുന്ന മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാനിരിക്കേയാണ് മകന്‍ ഗേറ്റ് പൂട്ടിയത്.
അമ്മ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് പോകാന്‍ ഈ വഴി മാത്രമേ ഉള്ളു. അതാണ് താഴിട്ട് പൂട്ടിയത്. സ്വത്ത് തര്‍ക്കത്തിന്റെ പേരു പറഞ്ഞാണ് മകന്‍ അമ്മയുടെ മൃതദേഹം തടഞ്ഞത്.
പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഗേറ്റ് തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്ന് പൊലീസെത്തി ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഒടുവില്‍ പൊലീസ് ഗേറ്റിന്റെ പൂട്ട് മുറിച്ചാണ് മകളുടെ വീട്ടുവളപ്പില്‍ മൃതദേഹം എത്തിച്ച് സംസ്‌കരിച്ചത്.